സൗദിയിൽ പോലീസുകാരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ബഹ്റൈനി യുവതിക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ അൽഖത്തിഫിൽ വെച്ച് പോലീസുകാരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ബഹ്റൈനി യുവതിക്ക് പരിക്കേറ്റു. യുവതിയ്ക് കുടുംബവുമൊത്തുള്ള യാത്രയിലാണ് അപകടം സംഭവിച്ചതെന്ന് സൗദി പ്രസ് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഒരു ടാങ്കർ ട്രക്കിലെ ഡ്രൈവർക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും പരിക്കേട്ടിട്ടുണ്ട്. സംഭവസ്ഥലത്തുവെച്ച് തന്നെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും രണ്ട് പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.