മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ സിആർ എഫ്) സംഘടിപ്പിച്ച പതിമൂന്നാമത് ഫേബർ-കാസ്റ്റൽ ‘സ്പെക്ട്ര 2021’ കലാമത്സര വിജയികളുടെ പ്രഖ്യാപനവും വിജയിച്ച പെയിന്റിങ്ങുകൾ അടങ്ങിയ കലണ്ടറിന്റെ പ്രകാശനവും നടന്നു.
ഡിസംബർ 10, 11, 26 തീയതികളിൽ ഓൺലൈനായി നടന്ന കലാമത്സരത്തിൽ 17 രാജ്യങ്ങളിലെ 80ഓളം സ്കൂളുകളിൽനിന്നുള്ള 550ലധികം കുട്ടികൾ പങ്കെടുത്തു. കൂടാതെ, ബഹ്റൈനിൽ മുതിർന്നവരുടെ ഗ്രൂപ്പിനുള്ള മത്സരവും ഉണ്ടായിരുന്നു. സീഫിലെ ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ ഫലപ്രഖ്യാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ രവിശങ്കർ ശുക്ല, ഇജാഹ്സ് അസ്ലം എന്നിവരും സന്നിഹിതരായിരുന്നു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, അഡ്വൈസർ ഭഗവാൻ അസർപോട്ട, അഡ്വൈസർ/എക്സ് ഒഫീഷ്യോ അരുൾദാസ് തോമസ്, ജോ. സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, സ്പെക്ട്ര ജോ. കൺവീനർമാരായ നിഥിൻ ജേക്കബ്, മുരളീകൃഷ്ണൻ, ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗങ്ങളായ രമൺ പ്രീത്, സുരേഷ് ബാബു, മുരളി നോമൂല, ജവാദ് പാഷ, പങ്കജ് മാലിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു