ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ തുടർച്ചയായി കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സ്കിൽ രക്തദാന ക്യാമ്പ് നടത്തി.നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പ് ICRF ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജോണി താമരശ്ശേരി അദ്ദ്യക്ഷം വഹിച്ചു.ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ICRF ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ, പ്രമുഖ സാമൂഹ്യപ്രവർത്തകരായ നാസ്സർ മഞ്ചേരി, ചെമ്പൻ ജലാൽ, മണിക്കുട്ടൻ, സി. കെ. രാജീവൻ, പ്രമുഖ പത്ര പ്രവർത്തകനായ പ്രദീപ് പുറവങ്കര, പ്രവാസി ലീഗൽ സെൽ കോർഡിനേറ്റർ അമൽ ദേവ്, കെ ജെ പി എ ചീഫ് കോർഡിനേറ്റർ മനോജ് മയ്യന്നൂർ, രാജീവ് തുറയൂർ, എം. സി. പവിത്രൻ, സത്യൻ പേരാമ്പ്ര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ ജെ പി എ ഭാരവാഹികളായ ശ്രീജിത്ത് കുറിഞ്ഞാലിയോട്, സത്യൻ കാവിൽ, ഷാനവാസ്, ബിനിൽ, ജ്യോജീഷ്, അസീസ് കൊടുവള്ളി, രാജേഷ്, വിനോദ് അരൂർ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സുബീഷ് മടപ്പള്ളി, റംഷാദ്, സുധി, വിജയൻ കരുമല, കാത്തു സച്ചിൻദേവ്, ഉപർണ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കെ ജെ പി എ ട്രഷറർ സലീം ചിങ്ങപുരം സൽമാനിയ ബ്ലഡ് ബാങ്കിലെ സ്റ്റാഫുകൾക്കും അതിഥികൾക്കും രക്ത ദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപെടുത്തി.