മനാമ: ബഹ്റൈനിൽ 1515 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 7ന് 24 മണിക്കൂറിനിടെ 25,755 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 8,969 ആയി.
അതേസമയം 351 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 279,088 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട 2 പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1397 ആയി തുടരുകയാണ്. 8,187,000 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 12,06,256 പേർ ഇതുവരെ ഓരോ ഡോസും 11,81,778 പേർ രണ്ട് ഡോസും 876,709 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.