മനാമ: കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷനൽ 2021 ഓൺലൈൻ ലൈവ് ക്വിസ് മത്സരത്തിന്റെ നാല്, അഞ്ച് യോഗ്യതറൗണ്ടുകൾ പൂർത്തിയായി. മത്സരത്തിൽ ബഹ്റൈനിൽനിന്നുള്ള ബാല ശ്രീവാസ്തവ, ഹരിഹർ, മേഘ്ന ആനന്ദ് പപ്പു, കാർത്തിക സുരേഷ് എന്നിവർ വിജയികളായി ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. അനീഷ് നിർമലനായിരുന്നു ക്വിസ് മാസ്റ്റർ. അഞ്ചു റൗണ്ടുകളിലായി നടന്ന മത്സരത്തിൽ സൗദി, ഇന്ത്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു. അമാനി ടി.വി.ആർ ഗ്രൂപ്പും യുനിഗാർഡ് എജുക്കേഷൻ സെന്ററുമാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ. കെ.സി.എ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലു മാസത്തോളം നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
