bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ പുതുവത്സര ശുശ്രൂഷ

img-20220111-wa0027

മനാമ:

ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ പുതുവത്സര ശുശ്രൂഷയും, വിശുദ്ധ കുർബാനയും 2021 ഡിസംബർ 31ന് വൈകിട്ട് 10:00 മണിക്ക് സഹവികാരി റവ. വി.പി. ജോൺ അച്ചൻ്റെ മുഖ്യ കാർമ്മികത്വത്തിലും, വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അച്ചന്റെ സഹകാർമ്മികത്വത്തിലും സനദിലുള്ള മാർത്തോമ്മാ കോംപ്ലെക്സിൽ നടത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ സുവിശേഷകൻ ഇവാഞ്ചലിസ്റ്റ് ജോൺ ജോസഫ് പുതുവത്സരദിന വചന ശുശ്രൂഷ നിർവഹിച്ചു. ചുരുങ്ങിയ വാക്കുകളിൽ ദൈവ നടത്തിപ്പിനെ സാക്ഷ്യപ്പെടുത്തുവാൻ വിശ്വാസ സമൂഹത്തിന് അവസരം ലഭിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഉള്ള നിശ്ചിത ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി കോവിഡ് നിയമങ്ങൾ അനുസരിച്ച് നടത്തിയ ശുശ്രൂഷയിൽ സൂം പ്ലാറ്റ്ഫോമിലൂടെയും ഇടവകാംഗങ്ങൾ പങ്കെടുത്തു. ഇടവക മീഡിയാ ടീമിൻ്റെ നേതൃത്വത്തിൽ ഇടവകയുടെ യൂട്യൂബ് ചാനലിലും പുതുവത്സര ശുശ്രൂഷകൾ സംപ്രേക്ഷണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!