മനാമ: ബഹ്റൈനിൽ 1894 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 10ന് 24 മണിക്കൂറിനിടെ 24,642 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12,313 ആയി.
അതേസമയം 647 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 280,756 ആയി ഉയർന്നു. ഇന്നലെ മരണങ്ങളൊന്നും രേഖപ്പെടുത്തിയില്ല. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1397 ആയി തുടരുകയാണ്. 8,258,140 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,207,776 പേർ ഇതുവരെ ഓരോ ഡോസും 1,183,947 പേർ രണ്ട് ഡോസും 888,553 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.