bahrainvartha-official-logo
Search
Close this search box.

അവശ്യ പച്ചക്കറികൾക്ക്​ പ്രത്യേക വിലകിഴിവൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്​

lulu veg

മനാമ: ബഹ്റൈനില്‍ പച്ചക്കറികളുടെ വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന സാധാരണക്കാര്‍ക്ക് ആശ്വാസവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഉത്പാദനം കുറഞ്ഞതുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ വില കൂട്ടിയ കുക്കുംബര്‍, തക്കാളി, വഴുതന, ക്യാപ്സിക്കം, ഓറഞ്ച് തുടങ്ങി നിരവധി പച്ചക്കറികള്‍ വന്‍ വിലക്കുറവിലാണ് ജനുവരി 9, 10 തീയതികളില്‍ ബഹ്റൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

സമീപനാളുകളിൽ വില കുതിച്ചുയർന്ന കുക്കുംബർ ഒരു കി​ലോ വെറും 290 ഫിൽസിന്​ ലഭിക്കും. തക്കാളി, ഈജിപ്​ഷ്യൻ സ്​ട്രോബെറി, വഴുതന, മാരോ കൂസ, കാപ്സിക്കം, ഈജിപ്ഷ്യൻ ഓറഞ്ച്​ എന്നിവയും ഒരു കിലോക്ക്​ 290 ഫിൽസിന്​ വാങ്ങാം. ആസ്​ട്രേലിയൻ കാരറ്റിന്​ കിലോക്ക്​ 390 ഫിൽസും കാബേജിന്​ 190 ഫിൽസുമാണ്​ വില. വിലക്കയറ്റത്തില്‍നിന്നു ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറികളും പഴവര്‍ഗങ്ങളും വന്‍വിലക്കുറവില്‍ തങ്ങള്‍ നല്‍കുന്നതെന്ന് ലുലു സെന്‍ട്രല്‍ ബയിങ് മാനേജര്‍ ടി കെ മഹേഷ് പറഞ്ഞു.

ഈ വിലക്കുറവ് ഇനിയുള്ള എല്ലാ ആഴ്ചകളിലും തുടരുമെന്നും മറ്റുള്ള പച്ചക്കറികളും പ്രൊമോഷനില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ദിവസങ്ങളില്‍ ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്തു പച്ചക്കറികളുടെ മതിയായ സ്റ്റോക്ക് ലുലുവില്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും മഹേഷ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!