വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു​ക​ട​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഉടൻ

മ​നാ​മ:

രാജ്യത്തെ വി​മാ​ന​ത്താ​വ​ള​ങ്ങളിലും തുറമുഖങ്ങളിലും പ്ര​വേ​ശി​ക്കു​ന്ന​വ​രെ​യും പു​റ​ത്തേ​ക്ക് പോ​കു​ന്ന​വ​രെ​യും പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ആധുനിക സാ​ങ്കേ​തി​ക​വി​ദ്യ​ക​ ഉ​ട​ൻ നടപ്പിൽവരുത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു​ക​ട​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ക.

നി​ർ​മി​ത ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ​യാ​ണ്​ ഇ​തി​നാ​യി ഗേ​റ്റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ക. ക​ഴി​ഞ്ഞ മാ​സം എം.​പി​മാ​ർ അം​ഗീ​ക​രി​ച്ച 1975ലെ ​പാ​സ്‌​പോ​ർ​ട്ട് നി​യ​മ​ത്തി​ലെ സ​ർ​ക്കാ​ർ ക​ര​ട് ഭേ​ദ​ഗ​തി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ. ഇ​വ ശൂ​റ കൗ​ൺ​സി​ലി​ൽ ച​ർ​ച്ച ചെ​യ്യും.

ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഹൈ​ടെ​ക് ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ദേ​ശീ​യ, പാ​സ്‌​പോ​ർ​ട്ട്, താ​മ​സ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഷെ​യ്ഖ് ഹി​ഷാം ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ ഖ​ലീ​ഫ ക​ഴി​ഞ്ഞ മാ​സം അ​റി​യി​ച്ചി​രു​ന്നു. ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ക​ൾ രാ​ജ്യ​ത്തേ​ക്ക് ഒ​ളി​ച്ചോ​ടു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ആ​ൾ​മാ​റാ​ട്ട​ക്കാ​ർ​ക്കും നി​രോ​ധി​ത​ർ​ക്കും നി​ഷേ​ധി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്കും പു​തി​യ സം​വി​ധാ​ന​ത്തി​നു​കീ​ഴി​ൽ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.