bahrainvartha-official-logo
Search
Close this search box.

പൊ​തു​റോഡുക​ൾ കൈ​യേ​റി​യാ​ൽ 500 ദി​നാ​ർ വ​രെ പി​ഴ

ni_11zon
മ​നാ​മ:

രാ​ജ്യ​ത്ത്​ പൊ​തു​നി​ര​ത്തു​ക​ൾ കൈ​യേ​റി​യാ​ൽ 500 ദി​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​ന്ന നി​യ​മം വ​രു​ന്നു. നേ​ര​ത്തേ, നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് 20 ദി​നാ​ർ ആ​ണ്​ ഈ​ടാ​ക്കി​യി​രു​ന്ന​ത്. 50 ദി​നാ​റി​നും 500നും ​ഇ​ട​യി​ൽ പി​ഴ വ​ർ​ധി​പ്പി​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക്കാ​ണ്​ ശൂ​റ കൗ​ൺ​സി​ൽ ഒ​രു​ങ്ങു​ന്ന​ത്. അ​ടു​ത്ത ശൂ​റ കൗ​ൺ​സി​ലി​ൽ വി​ഷ​യം ച​ർ​ച്ച​ക്കു​വ​രും. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ത​ട​സ്സം നീ​ക്കം ചെ​യ്​​താ​ൽ പി​ഴ 50 ദി​നാ​ർ മാ​ത്ര​മാ​യി​രി​ക്കും.

അ​ധി​കൃ​ത​ർ ന​ൽ​കി​യ സ​മ​യ​പ​രി​ധി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ, മു​നി​സി​പ്പാ​ലി​റ്റി ത​ട​സ്സം നീ​ക്കം ചെ​യ്യു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ, ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി റോ​ഡ് ഉ​പ​യോ​ഗി​ക്കു​ക, സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​യ​യ​ക്കു​ന്ന​തി​ന് പു​റ​ത്തു​വെ​ക്കു​ക, വി​വാ​ഹ​ങ്ങ​ൾ, പാ​ർ​ട്ടി​ക​ൾ, ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​ക്ക് ടെ​ന്റു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ അ​നു​മ​തി ന​ൽ​കു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന്​ പ​ബ്ലി​ക്ക്​ യൂ​ട്ടി​ലി​റ്റീ​സ് ആ​ൻ​ഡ് പ​രി​സ്ഥി​തി കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ ​മു​ഹ​മ്മ​ദ് ഹ​സ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം പൊ​തു സു​ര​ക്ഷ, ധാ​ർ​മി​ക​ത, ആ​രോ​ഗ്യം, ട്രാ​ഫി​ക് എ​ന്നി​വ ലം​ഘി​ച്ചാ​ൽ അ​നു​മ​തി ന​ൽ​കി​ല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!