ദിശ മലയാളം പാഠശാല പ്രവേശനം ആരംഭിച്ചു

മനാമ: ബഹ്‌റൈനിലെ  കുരുന്നുകൾക്കായി ദിശ സെന്റർ റിഫ,  ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ  മലയാളം മിഷന്റെ കീഴിലാണ് ഈ പാഠശാല.

പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസുകളിലേക്ക് https://forms.gle/RYtpQmAhzcg8wqSX7 എന്ന ലിങ്കിലൂടെ ജനുവരി 20ന്  മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39405037, 38849366 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രണ്ട്സ് വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി എം.എം. സുബൈർ അറിയിച്ചു.