കാൽ നൂറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുഹമ്മദ്‌ കാസിമിന് യാത്രയയപ്പ് നൽകി

മനാമ: കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലം ഒരേ സ്പോൺസർക്ക് കീഴിൽ അവരുടെ വീട്ടിൽ ജോലി ചെയ്തു പ്രവാസം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ സീനിയർ മെമ്പർ മുഹമ്മദ്‌ കാസിമിന് ജില്ലാ കെ.എം.സി.സി സമുചിതമായ യാത്രയയപ്പ് നൽകി. തൃത്താല മണ്ഡലത്തിൽ ആനക്കര പഞ്ചായത്തിലെ കുമ്പിടിയിൽ ആണ് കാസിമിന്റെ സ്വദേശം.

ബഹ്‌റൈൻ കെഎംസിസി ആസ്ഥാനത്ത് ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീൻ മാരായമംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കെഎംസിസി സെക്രട്ടറി റഫീഖ് തോട്ടക്കര യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു .

സംസ്ഥാന കെഎംസിസി സെക്രട്ടറി ഒ കെ കാസിം, ജില്ലാ ഭാരവാഹികൾ ആയ നിസാമുദ്ധീൻ മാരായമംഗലം, വി വി ഹാരിസ് തൃത്താല, അൻവർ കുമ്പിടി കൂടാതെ കൃഷ്ണമൂർത്തി ആലത്തൂർ തുടങ്ങിയവർ യാത്രമംഗളങ്ങൾ നേർന്നു സംസാരിച്ചു. മുഹമ്മദ്‌ കാസിം കുമ്പിടി മറുപടി പ്രസംഗം നടത്തി. നൗഫൽ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം പരിപാടികൾക്ക് നേതൃത്വം നൽകി

കബീർ ആലൂർ അൻവർ ആര്യമ്പാവ്, മുഹമ്മദ്‌ യാസർ തിരുവേഗപ്പുറ, മുഹമ്മദ്‌ ബിലാൽ കുമ്പിടി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി സ്വാഗതവും, ജില്ലാ സെക്രട്ടറി ആഷിഖ് മേഴത്തൂർ നന്ദിയും പറഞ്ഞു.