മത്സ്യബന്ധന മേഖല വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ

മനാമ:

മുഹറഖിലെ പ്രൊഫഷണൽ ഫിഷർമെൻ സൊസൈറ്റിയുമായി സഹകരിച്ച് മത്സ്യബന്ധന മേഖല വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടരാനുള്ള തന്റെ വകുപ്പിന്റെ താൽപ്പര്യം തൊഴിൽ, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്‌സ് അണ്ടർ സെക്രട്ടറി ഇബ്രാഹിം അൽ ഹവാജ്, വ്യക്തമാക്കി.

ജാസിം അൽ ജൈറാൻ നേതൃത്വം നൽകുന്ന പ്രൊഫഷണൽ ഫിഷർമെൻ സൊസൈറ്റിയുടെ പ്രതിനിധി സംഘത്തെ സ്വീകരിച്ച് സംസാരിക്കവെയാണ് അൽ ഹവാജ് സൂചിപ്പിച്ചത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളും അവർ ചർച്ച ചെയ്തു. ബഹ്‌റൈൻ മത്സ്യത്തൊഴിലാളികളെ, പ്രത്യേകിച്ച് പൊതുവായി മത്സ്യബന്ധന തൊഴിലിനെ പിന്തുണയ്ക്കുന്നതിനുള്ള വകുപ്പിന്റെ താൽപ്പര്യത്തിന് അദ്ദേഹം അടിവരയിട്ടു.