ബഹ്‌റൈനിൽ മ​ഴ വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രാ​ന്‍ സാ​ധ്യ​ത​

മനാമ:

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ച മ​ഴ വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റു​വീ​ശാ​നും സാ​ധ്യ​ത കാ​ണു​ന്നു​ണ്ട്. 15 മു​ത​ല്‍ 20 വ​രെ നോ​ട്ടി​ക് മൈ​ല്‍ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റു​ണ്ടാ​വു​ക. അ​തി​നാ​ല്‍ ക​ട​ലി​ല്‍ പോ​കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം.

മ​ഴ​മൂ​ലം വി​വി​ധ റോ​ഡു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ഡ്രൈ​വ​ര്‍മാ​ര്‍ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ സ​മ​യ​ത്ത് റോ​ഡി​ല്‍ തെ​ന്ന​ലു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ​ര​മാ​വ​ധി വേ​ഗം കു​റ​ച്ച് ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണം. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.