കേരള കാത്തലിക് അസോസിയേഷൻ ക്വിസ് ലൈവ് ഷോ

മനാമ:

കേരള കാത്തോലിക് അസോസിയേഷൻ നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ ക്വിസ് ലൈവ് ഷോ കെ സി എ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ ന്റെ ആറാമത്തെയും ഏഴാമത്തെയും യോഗ്യത മത്സരങ്ങളിൽ ബഹ്റൈൻ,ഖത്തർ,ഒമാൻ, സൗദി അറേബ്യ, ഇന്ത്യ, യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.
ആറാമത്തെ യോഗ്യത റൗണ്ടിൽ ബഹറിനിൽ നിന്നുള്ള Sai Srivasthava Alapati യും Muhammed Shamas TP യും ഏഴാമത്തെ യോഗ്യത റൗണ്ടിൽ ഒമാനിൽ നിന്നുള്ള Pavithra Nair ഉം സൗദി അറേബ്യയിൽ നിന്നുള്ള Roshni Pillai യും വിജയികളായി. വിജയികൾ നേരിട്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടി .അനീഷ്‌ നിർമലൻ ക്വിസ് മാസ്റ്റർ ആയിരുന്നു.