വെ​ള്ള​ക്കെ​ട്ട്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

മ​നാ​മ:

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ കാ​ബി​ന​റ്റ്​ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഉ​പ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​​ ഫി​നാ​ൻ​സി​ന്‍റെ പു​തി​യ കെ​ട്ടി​ടം ബ​ഹ്​​റൈ​ൻ ബേ​യി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത് നേ​ട്ട​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി. ല​ണ്ട​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​​ ഫി​നാ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ക. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ൽ സ്​​ഥാ​പ​നം വ​ലി​യ പ​ങ്കു​വ​ഹി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു. ​

കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും രാ​ജ്യ​ത്തെ പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​വും യോ​ഗം ച​ർ​ച്ച ചെ​യ്​​തു.
കോ​വി​ഡ്​ ഒ​ന്നും ര​ണ്ടും ​ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ 95 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​താ​യും ബൂ​സ്റ്റ​ർ ഡോ​സ്​ 83 ശ​ത​മാ​നം പേ​രും എ​ടു​ത്ത​താ​യും വി​ല​യി​രു​ത്തി. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി.