മനാമ:
ബഹ്റൈനിലെ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ 24 ഫ്രെയിംസ് ബഹ്റൈന്റെ 2022 – 23 വർഷത്തിലേയ്ക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകനും 24 ഫ്രെയിംസ് രക്ഷാധികാരിയുമായ ശ്രീ ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം.
രവി ആർ പിള്ള (പ്രസിഡന്റ് ), രാജീവ് നായർ (ജനറൽ സെക്രട്ടറി), കെൽവിൻ ജെയിംസ് (വൈസ് പ്രസിഡന്റ് ), ബിജുമോൻ പി യോഹന്നാൻ (ജോയിൻ സെക്രട്ടറി), അജികുമാർ (എന്റർടെയിൻമെന്റ് സെക്രട്ടറി), അരുൺ
ആർ പിള്ള (ചീഫ് കോഡിനേറ്റർ), ബിജു ജോസഫ്, ജയ ഉണ്ണീകൃഷ്ണൻ (എക്സിക്യുട്ടിവ് കമ്മറ്റി മെമ്പേഴ്സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പൂർണ്ണമായും ബഹ്റൈനിൽ നിന്ന് നിർമ്മിക്കുന്ന മുഴുനീള ചലച്ചിത്രം, ഗൾഫ് പ്രവാസികൾക്കായുള്ള ഹൃസ്വചിത്ര മേള, ചലച്ചിത്ര പഠന ക്യാമ്പുകൾ തുടങ്ങി നിരവധി സിനിമ സംബന്ധിയായ പരിപാടികൾ ഈ വർഷത്തെ കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ബിജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രഞ്ജിഷ് മുണ്ടയ്ക്കൽ സ്വാഗതവും അരുൺ ആർ പിള്ള നന്ദിയും രേഖപ്പെടുത്തി.