കോസ് വേ പുനർനിർമ്മാണം അന്തിമഘട്ടത്തിലേക്ക്; 65 ശതമാനം പൂർത്തിയായി

മനാമ: ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ കോസ് വേയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനം പൂർത്തിയായി. ഈ പദ്ധതിയ്ക് മൊത്തമായി BD 330,000 ചിലവുവരുമെന്നും അതിൽ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായിയുള്ള ട്രാഫിക് സിഗ്നലുകളുടെ നിർമ്മാണവും റോഡ് അറ്റകുറ്റപ്പണികളും ഉൾപ്പെടുമെന്നും റോഡ് മെയിന്റനൻസ് പ്രോജക്ട് സെക്രട്ടറി സയ്യദ് ബദ്ർ അലവി പറഞ്ഞു. മിന സൽമാൻ മുതൽ ഡ്രൈ ഡോക്ക് വരെ 21 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ പദ്ധതി.