കെ സി എ ഇന്റർനാഷണൽ ഓൺലൈൻ ക്വിസ് ലൈവ് ഷോ സെമി ഫൈനൽ റൗണ്ടിലേക്ക്

മനാമ: കേരള കാത്തോലിക് അസോസിയേഷൻ നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ ക്വിസ് ലൈവ് ഷോ KCA ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ 2021ന്റെ seniorsന്റെ ആദ്യ quarter final റൗണ്ടിൽ ബഹറിനിൽ നിന്നുള്ള ശ്രീജ ബോബിയും, ലേഖ കാർത്തികേയനും വിജയികളായി നേരിട്ട് സെമി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.

ജൂനിയർസിന്റെ അവസാന യോഗ്യതാ മത്സരത്തിൽ ബഹറിനിൽ നിന്നുള്ള Pranav Bobby Sekhar ഉം Likhit Vashisth ഉം വിജയികളായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത യോഗ്യത റൗണ്ടുകളിലെ വിജയികൾ quarter final റൗണ്ടുകളിൽ മാറ്റുരക്കും.

അനീഷ് നിർമ്മലൻ ക്വിസ് മാസ്റ്റർ ആയിരുന്നു. iq round, rapid fire round ഉൾപ്പെടെ അഞ്ചു റൗണ്ടുകളിലായി, ജൂനിയർ സീനിയർ ക്യാറ്റഗറികളിൽ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്. KCA സുവർണ്ണ ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി 4 മാസത്തോളം നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളാണ് KCA സംഘടിപ്പിക്കുന്നത്.