മനാമ: ഹൂറ ഹെൽത്ത് സെന്ററിൽ ചികിത്സയിൽ ആയിരുന്ന രോഗി ഹെൽത്ത് സെന്ററിലെ ജീവനക്കാരെ മർദിക്കുകയും വസ്തുവകകൾ നശിപ്പിച്ചതായും ആരോഗ്യ മന്ത്രലയം അറിയിച്ചു. ഈ സംഭവത്തെത്തുടർന്ന് മറ്റു രോഗികളെ Naim ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ആരോഗ്യകേന്ദ്രം അടച്ചിടേണ്ടതായും വന്നു. സെക്യൂരിറ്റി ഗാർഡിനെ മർദ്ദിക്കുകയും ചെയ്ത രോഗിയെ സൈക്കിയാട്രിക് ആശുപത്രിയിലേക്ക് മാറ്റി. ഹെൽത്ത് സെന്ററിലെ നാശനഷ്ടങ്ങൾ പരിഹരിച്ച് രോഗികളെ ഹെൽത്ത് സെന്ററിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു.