മനാമ: പ്രസിദ്ധ ട്രെയ്നറും എഴുത്തുകാരനും വാഗ്മിയുമായ പി എം എ ഗഫൂര്‍ നേതൃത്വം നല്‍കുന്ന പ്രോട്ടീന്‍ ടീനേജ് വര്‍ക്ക്ഷോപ്പ് ഏപ്രില്‍ 19 ന് വെള്ളിയാഴ്ച കാലത്ത് ഒൻപതിന് ജുഫൈറിലെ മനാമ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകരായ ഇന്ത്യന്‍ ഇസലാഹി സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു. അപക്വമായ വൈകാരിക പ്രകടനങ്ങളുടെ നിയന്ത്രണം, ഫലപ്രദമായ കൗമാരം, സലക്ഷ്യ ജീവിതം, ബന്ധങ്ങളുടെ കല, ആത്മീയ മൂല്ല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാകും വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കപ്പെടുക. കൗമാരക്കാരായ ബഹ്റൈനിലെ മുഴുവന്‍ മലയാളി വിദ്യാര്‍ത്‌ഥികളും വര്‍ക്ക്ഷോപ്പ് ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33526880, 66719490, 33498517 ഈ നമ്പറുകളില്‍ ബന്ദപ്പെടാവുന്നതാണ്.