പള്ളികളിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ്​ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്താൻ ഉത്തരവ്​

1392160-oman-mosque

മനാമ:

പള്ളികളിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ്​ നിയ​ന്ത്രണങ്ങൾ പരിമിതപ്പെടുത്തി ഉത്തരവിറക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സംയുക്​ത സമിതി യോഗത്തിലാണ്​ തീരുമാനമെടുത്തത്​. നേരത്തെയുള്ളത്​ പോലെ തന്നെ നമസ്​കാരം നിർവഹിക്കാൻ ഇനി മുതൽ സാധിക്കും.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ നമസ്​കാരത്തിന്​ ശേഷം ഖുർആൻ പാരായണം ചെയ്യുന്നതിനോ കഴിച്ചു കൂട്ടുന്നതിനോ വിരോധമില്ല. പച്ച ഷീൽഡുള്ളവർക്ക്​ പള്ളിയിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാൽ മാസ്​ക്​ നിർബന്ധമായും ധരിച്ചിരിക്കണം.

മഞ്ഞ ഷീൽഡുള്ളവർ സ്വന്തമായി നമസ്​കാര പടം കൊണ്ടു ​വരേണ്ടതുണ്ട്​. പച്ച ഷീൽഡുള്ളവർക്ക്​ ഇത്​ നിർബന്ധമില്ല. പള്ളികളുടെ പുറം ഭാഗങ്ങളിൽ പച്ച ഷീൽഡുള്ളവർക്കും മഞ്ഞ ഷീൽഡുള്ളവർക്കുമെല്ലാം നമസ്​കാരം നിർവഹിക്കാവുന്നതാണ്​. കോവിഡ്​ പ്രതിരോധ സമിതിയും ഇസ്​ലാമിക കാര്യ സുപ്രീം കൗൺസിലും ചർച്ച ചെയ്​ത നിർദേശത്തിന്​ സംയുക്​ത സമിതി അംഗീകാരം നൽകുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!