മനാമ: ഓവര്‍സീസ് എന്‍.സി.പി ഗ്‌ളോബല്‍ കമ്മറ്റി, സൂം മീറ്റിങ്ങിലൂടെ ഓണ്‍ലൈനില്‍ മഹാത്മജിയുടെ രക്തസാക്ഷി ദിനാചരണം നടത്തി. ഓവര്‍സീസ് ദേശീയ അദ്ധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എ.യുമായ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാജ്യം ഇപ്പോള്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്ക് കാരണം മഹാത്മാഗാന്ധിയില്‍ നിന്നും, അദ്ദേഹം ഉയര്‍ത്തിപിടിച്ച ആദര്‍ശങ്ങളില്‍ നിന്നും മതേതര നിലപാടുകളില്‍ നിന്നും ഭരണകര്‍ത്താക്കള്‍ വ്യതിചലിച്ചു പോകുന്നത് കൊണ്ടാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഒഎന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ജിയോ ടോമി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒഎന്‍സിപി കുവൈറ്റ് പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി മോഡറേറ്ററായിരുന്നു. ഒഎന്‍സിപി യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ട് രവി കൊമ്മേരി മതേതരത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഒ എന്‍ സി പി ഭാരവാഹികളായ എഫ്.എം.ഫൈസല്‍ (ബഹ്‌റൈന്‍ പ്രസിഡണ്ട്), മുഹമ്മദ് ഹനീഫ്, (സൗദി ഇന്‍ ചാര്‍ജ്), നോയല്‍ പിന്റോ (കര്‍ണ്ണാടക സ്റ്റേറ്റ് കമ്മിറ്റി), ഷതാബ് അന്‍ജും ( ബീഹാര്‍ സ്റ്റേറ്റ് കമ്മിറ്റി) ആര്‍ ടി എ ഗഫൂര്‍ (ഖത്തര്‍ കമ്മിറ്റി) എന്നിവര്‍ സംസാരിച്ചു.
വിവിധ കമ്മിറ്റികളെ പ്രതിധീകരിച്ച് നോബിള്‍ ജോസ്, ബിജു സ്റ്റീഫന്‍, ശ്രീബിന്‍ ശ്രീനിവാസന്‍, മുജീബ് റഹ്മാന്‍, ഷാജു നേമ, രമേഷ് തീര്‍ത്തങ്കര, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഒ എന്‍ സി പി കുവൈറ്റ് ജനറല്‍ സെക്രട്ടറി അരുള്‍ രാജ് നന്ദി പറഞ്ഞു.