മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂര്‍വ്വ മേഘലയിലെ മാത്യ ദേവാലയമായ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ ഏപ്രില്‍ 12 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രാഹാമിന്റെ മുഖ്യ കാര്‍മികത്വത്തിലും സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോയുടെ സഹ കാര്‍മികത്വത്തിലും ആണ് ശുശ്രൂഷകള്‍ നടക്കുന്നത്. 12 ന് രാവിലെ 6.30 മുതല്‍ പ്രഭാത നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന, നാല്‍പ്പതാം വെള്ളിയുടെ ശുശ്രൂഷ കാതോലിക്കേറ്റ് ദിനാഘോഷങ്ങള്‍ എന്നിവ നടക്കും.
13 രാവിലെ 6.00 മുതല്‍ പ്രഭാത നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന എന്നിവ കത്തീഡ്രലില്‍ വച്ചും, വൈകിട്ട് ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് 6.00 മുതല്‍ സന്ധ്യ നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന, “ഓശാന ഞായര്‍” ശുശ്രൂഷകള്‍ എന്നിവയും, 14 ന് വൈകിട്ട് 7.00 മുതല്‍ സന്ധ്യ നമസ്ക്കാരം “വാദേദ് ദല്‍മീനോ ശുശ്രൂഷ” എന്നിവയും 15,16,18 തീയതികളില്‍ യാമ പ്രാര്‍ത്ഥനകളും വൈകിട്ട് 7.00 മുതല്‍ സന്ധ്യ നമസ്ക്കാരവും ദൈവ വചന പ്രഘോഷണവും നടക്കും.
17 ന് യാമ പ്രാര്‍ത്ഥനകള്‍ കത്തീഡ്രലില്‍ വച്ചും, വൈകിട്ട് ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് 6.00 മുതല്‍ സന്ധ്യ നമസ്ക്കാരം,”പെസഹാ പെരുന്നാള്‍ ശുശ്രൂഷകള്‍” വിശുദ്ധ കുര്‍ബ്ബാന എന്നിവയും 19 വെള്ളിയാഴ്ച്ച സിഞ്ച് ആല്‍ അഹലി ക്ലബ്ബില്‍ വച്ച് രാവിലെ 7.00 മുതല്‍ “ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷയും” കുരിശ് കുമ്പിടീലും വൈകിട്ട് 7.00 മുതല്‍ കത്തീഡ്രലില്‍ വച്ച് സന്ധ്യ നമസ്ക്കാരവും ജാഗരണ പ്രാര്‍ത്ഥനയും നടക്കും. 20 ന് രാവിലെ 6.00 മുതല്‍ പ്രഭാത നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന എന്നിവ കത്തീഡ്രലില്‍ വച്ചും വൈകിട്ട് ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് 6.00 മുതല്‍ സന്ധ്യ നമസ്ക്കാരം, “ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ” വിശുദ്ധ കുര്‍ബ്ബാന എന്നിവയും നടക്കും. ഇടവകയുടെ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഏവരും പ്രാര്‍ത്ഥനയോടെ സമയത്ത് തന്നെ വന്നു ചേരണമെന്നും ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ക്കായി പ്രത്യേകമായി ഒരു കമ്മറ്റി സേവനം ചെയ്യുന്നുണ്ടന്നും കത്തീഡ്രല്‍ ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.