മനാമ: ബഹ്റൈനിലേക്കുള്ള യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പുള്ള പി.സി.ആർ ടെസ്റ്റ് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി.
ഫെബ്രുവരി 4 വെള്ളിയാഴ്ച മുതൽ പുതിയ നിർദേശം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കഴിഞ്ഞവർഷം ഏപ്രിൽ 27 മുതലാണ് കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നത്. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അധികൃതർ തീരുമാനം പ്രഖ്യാപിച്ചത്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.