മനാമ: അകാലത്തിൽ മരണമടഞ്ഞ ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകനും, ഒഐസിസി അംഗവും ആയിരുന്ന ജോമോൻ കുരിശിങ്കലിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി ഒഐസിസി അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച കുടുംബ സഹായനിധി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിതരണം ചെയ്തു. ഒഐസിസി മുൻ ദേശീയ സെക്രട്ടറി ഷാജി പുതുപ്പള്ളി, ബിജു ചൂരമ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.