മനാമ: ദേശീയ കായിക ദിനത്തോടനുബന്ധിച്ചു യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ഹാഫ് മാരത്തോൺ മത്സരത്തിൽ അൻസാർ പാലക്കാട് (ഒന്നാം സ്ഥാനം) ഇജാസ് മൂഴിക്കൽ (രണ്ടാം സ്ഥാനം) എന്നിവർ വിജയികളായി. ജോലി സമ്മർദ്ദങ്ങൾക്കിടയിൽ മാനസികാരോഗ്യ കരുത്ത് സൂക്ഷിക്കാൻ നിരന്തര വ്യായാമ പരിപാടികളിൽ ഏർപ്പെടണമെന്ന് മാരത്തോൺ ഉത്ഘാടനം ചെയ്തു കൊണ്ട് യൂത്ത് ഇന്ത്യ പ്രസിഡന്റ് വി കെ അനീസ് പറഞ്ഞു.
മുഹറഖിലെ ദൂഹ അറാദ് പാർക്കിൽ സംഘടിപ്പിച്ച മത്സരത്തിന് യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ, അജ്മൽ ശറഫുദ്ധീൻ, ഹാറൂൺ സലിം, റഹീസ്, ആശിർ എന്നിവർ നേതൃത്വം നൽകി