bahrainvartha-official-logo
Search
Close this search box.

രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബഹ്റൈനിൽ നിന്നും തിരിച്ചു

New Project - 2022-02-16T143833.855

മനാമ: രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ബഹ്റൈനിൽ നിന്നും മടങ്ങി. ഉഭയകക്ഷി സഹകരണം വികസിപ്പിക്കാനുള്ള സമഗ്രവും ക്രിയാത്മകവുമായ ചർച്ചകൾക്കായി എത്തിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെയും പ്രതിനിധി സംഘത്തെയും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വാഗതം ചെയ്തിരുന്നു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇസ്രായേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. അ​ബ്ര​ഹാം ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തി​ന്റെ വെ​ളി​ച്ച​ത്തി​ൽ ബ​ഹ്‌​റൈ​ൻ-​ഇ​സ്രാ​യേ​ൽ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു.

ഇസ്രയേൽ പ്രധാനമന്ത്രി സാമ്പത്തിക വികസന ബോർഡ് സന്ദർശിയ്ക്കുകയും അവിടെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ സഹകരണത്തിലൂടെ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ താൽപ്പര്യം ഇരുപക്ഷവും പ്രകടിപ്പിച്ചു.

ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (ബിഐഎ) എക്‌സ്‌പ്രസ് എയർ കാർഗോ വില്ലേജിലെ വെയർഹൗസിന്റെ രൂപകൽപ്പനയും പ്രവർത്തനവും സംബന്ധിച്ച് ഇസ്രായേലിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ മൽക്ക-അമിറ്റുമായി ചർച്ച നടത്തി.

ബഹ്‌റൈനിലെ വിമാനത്താവളത്തിന്റെ കാർഗോ ഏരിയ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് അനുസൃതമായാണ് ചർച്ചകൾ നടത്തിയത്. ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേൾസ് ആൻഡ് ജെംസ്‌റ്റോണിന്റെ സിഇഒ നൂറ അബ്ദുൾറഹ്മാൻ ജംഷീർ, ആഡംബരവസ്തുക്കൾ കൊണ്ടുപോകുന്നതിനും സംഭരിക്കുന്നതിനുമുള്ള മേഖലകളിൽ സഹകരിക്കുന്നതിന് മൽക്ക-അമിറ്റുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. വജ്രങ്ങളുടെ കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇസ്രായേൽ എന്നും അവർ അഭിപ്രായപ്പെട്ടു.

സംയുക്ത മെഡിക്കൽ പ്രസിദ്ധീകരണങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖാൻ സഗോൾ മക്കാബി റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്ററിൽ രാജ്യത്തെ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിലെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.

വാർത്താ, മാധ്യമ ഉള്ളടക്കം, പ്രക്ഷേപണ സാങ്കേതികവിദ്യ എന്നിവയുടെ കൈമാറ്റത്തിൽ NCC-യും i24NEWS-ഉം തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!