bahrainvartha-official-logo
Search
Close this search box.

വ്യാ​ജ റെസിഡൻസ് പെർമിറ്റ് സ്​​റ്റി​ക്ക​ർ പ​തി​ച്ച കേ​സ്​: പ്ര​തി​ക്ക്​ അ​ഞ്ചു​വ​ർ​ഷം ത​ട​വ് ശിക്ഷ

jail-case

മനാമ: സൗ​ദി​യി​ലേ​ക്ക്​ യാ​​ത്ര ചെ​യ്യാ​നാ​യി വ്യാ​ജ റെ​സി​ഡ​ൻ​റ്​ വി​സ സ്​​റ്റി​ക്ക​ർ പാ​സ്​​പോ​ർ​ട്ടി​ൽ പ​തി​പ്പി​ച്ച ക്ലി​യ​റി​ങ്​ ഏ​ജ​ൻ​റി​നെ​ അ​ഞ്ചു​വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ വ​ർ​ക്ക്​​ വി​സി​റ്റ്​ വി​സ അ​ടി​ക്കു​ന്ന​തി​നാ​യി ര​ണ്ട്​​ അ​മേ​രി​ക്ക​ൻ പോ​ർ​ട്ടു​ക​ൾ സൗ​ദി എം​ബ​സി​ക്ക്​ ന​ൽ​കി​യ​പ്പോ​ഴാ​ണ്​ ​വ്യാ​ജ ആ​ർ.​പി സ്​​റ്റി​ക്ക​ർ പ​തി​ച്ച​താ​യി സം​ശ​യം തോ​ന്നി​യ​ത്​. സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​യി​ൽ ഇ​വ വ്യാ​ജ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ക​യും ചെയ്തു.

ചോ​ദ്യം ചെ​യ്യ​ലി​ൽ നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ൽ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും സൗ​ദി​യി​ലെ ഒ​രാ​ളു​മാ​യി ചേ​ർ​ന്ന്​ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ 100 ദി​നാ​ർ വാ​ങ്ങി ബ​ഹ്​​റൈ​നി​ലെ ആ​ർ.​പി സ്​​റ്റി​ക്ക​ർ പ​തി​ച്ചു​കൊ​ടു​ക്കാ​റു​ണ്ടെ​ന്നും പ്ര​തി സ​മ്മ​തി​ച്ചു.

ബ​ഹ്​​റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ്​ റെ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്​ സ്​​റ്റി​ക്ക​ർ പ​തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. സൗ​ദി എം​ബ​സി സ​ന്ദ​ർ​ശ​ന വി​സ അ​പേ​ക്ഷ ത​ള്ളി​യ​പ്പോ​ൾ പാ​സ്​​പോ​ർ​ട്ട്​ ന​ൽ​കി​യ​വ​ർ​ക്ക്​ അ​ത്​ തി​രി​ച്ചു കൊ​ടു​ക്കു​ന്ന​തി​ന്​ മു​മ്പാ​യി വ്യാ​ജ ആ​ർ.​പി സ്​​റ്റി​ക്ക​ർ ഇ​ള​ക്കി​മാ​റ്റി​യ​താ​യും ശ്ര​ദ്ധ​യി​​ൽ പെ​ട്ടി​രു​ന്നു. കു​റ്റം തെ​ളി​ഞ്ഞ​തി​ൻെ​റ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​തി​ക്ക്​ ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!