മനാമ: ബഹ്റൈനിൽ രണ്ടു ദിവസത്തിനിടയിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിൻ്റെ ഭാഗമായി തണുപ്പ് വർധിക്കാനും കാറ്റ് ശക്തമാകുന്നതും പ്രതീക്ഷിക്കാവുന്നതാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം.
രാത്രികാലങ്ങളിൽ മൂടൽ മഞ്ഞുണ്ടാവുകയും ദൂരക്കാഴ്ച കുറയുന്നതുമൂലവും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.









