റോഡപകടത്തിൽ ബഹ്‌റൈൻ യുവാവ് മരണപ്പെട്ടു

മനാമ: ശൈഖ് ജാബിർ അൽ സബാഹ് ഹൈവേയിൽ കാറും ബസും കൂട്ടിയിടിച്ച് 19 വയസുള്ള ബഹ്‌റൈൻ യുവാവ് മരിച്ചു. ടൊയോട്ടാ അവലോൺ കാറിൽ ബസ് വന്ന് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സിമന്റ് ബാരിയറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

അഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വാർത്ത സ്ഥിരീകരിച്ചു പുറത്തു വന്നത്.