എച്ച്എംഎസ് മോൺട്രോസ് ബ്രിട്ടീഷ് യുദ്ധക്കപ്പൽ ബഹ്‌റൈൻ തുറമുഖത്ത് എത്തിച്ചേർന്നു

മനാമ: ബ്രിട്ടീഷ് യുദ്ധക്കപ്പൽ എച്ച്എംഎസ് മോൺട്രോസ് ബഹ്‌റൈൻ തുറമുഖത്ത് എത്തിച്ചേർന്നു. ബ്രിട്ടീഷ് എംബസി ചാർജ് ഡി അഫയേർസ് ഡേവിഡ് തുർസ്റ്റനും പ്രതിരോധ സഹകരണ കമാൻഡർ പോൾ വിൻഡ്സരും ചേർന്ന് യുദ്ധക്കപ്പലിനെ സ്വാഗതം ചെയ്തു.

ആദ്യ നേവി യുദ്ധക്കപ്പൽ, ടൈപ്പ് 23 ഫ്രിഗേറ്റ് അടുത്ത മൂന്ന് വർഷത്തേക്ക് ഖലീഫ ബിൻ സൽമാൻ തുറമുഖത്തുണ്ടാകും. യു.കെ യുമായുള്ള ബഹ്‌റൈൻ പങ്കാളിത്തം നമ്മുടെ സംയുക്ത സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്ന് ഡേവിഡ് തുർസ്റ്റൻ പറഞ്ഞു. എച്ച്എംഎസ് മോൺട്രോസിന്റെ വരവ് രണ്ട് രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിൻറെ ഒരു സുപ്രധാന സൂചനയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിൽ എത്തുന്നതിനു മുമ്പ് കപ്പൽ മൂന്ന് ഭൂഖണ്ഡങ്ങൾ കടക്കുകയും നാല് ഭൂഖണ്ഡങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.