യുദ്ധ സാഹചര്യത്തിൽ അനിശ്‌ചിതത്വത്തിലായ യുക്രൈനിലെ ഇന്ത്യൻ സമൂഹത്തിൻറെയും പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് കേരള പ്രവാസി കമ്മീഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിഷയങ്ങൾ അടിയന്തിരമായി കേന്ദ്ര – കേരള സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ കഴിഞ്ഞ ദിവസം എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി കമ്മീഷൻ അംഗങ്ങൾ അറിയിച്ചു.
കമ്മീഷൻ ചെയർപേഴ്സൻ, ജസ്റ്റിസ് പി ഡി രാജന്റെ ആദ്യക്ഷതയിൽ ചേർന്ന അദാലത്തിൽ അംഗങ്ങളായ സുബൈർ കണ്ണൂർ, ഡോ,ഷംസീർ വയലിൽ, മെമ്പർ സെക്രട്ടറി ഫാസിൽ എന്നിവരും പങ്കെടുത്തു.
ഒപ്പം തന്നെ എയർപോർട്ടിലെത്തുന്ന പ്രവാസികളോട് സുതാര്യമല്ലാത്ത കോവിഡ് പരിശോധന സംവിധാനങ്ങൾക്ക് വലിയ തുക ഈടാക്കുകയും തെറ്റായ റിസൾട്ട് നൽകി സാധാരക്കാരായ പ്രവാസികളുടെ യാത്ര അനിശ്ചിതത്തിലാക്കി, ഒട്ടേറെ ആളുകളുടെ തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥക് പരിഹാരം കാണണമെന്ന പ്രവാസി കോൺഗ്രസ്സ് സ്റ്റേറ്റ് കമ്മറ്റി സെക്രട്ടറി സലീം പള്ളിവിളയുടെ പരാതിയിൽ എതിർകക്ഷികളായ എയർപോർട്ട് അതോറിറ്റി, സ്വകാര്യലാബ് പ്രതിനിധി, DMO എന്നിവരെ വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തുകയുമുണ്ടായി.