bahrainvartha-official-logo
Search
Close this search box.

മലർവാടി മഴവില്ല് മെഗാ ചിത്ര രചന മൽസരം: വിജയികളെ പ്രഖ്യാപിച്ചു

New Project - 2022-02-25T113856.819

മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടിയുടെ കീഴിൽ സംഘടിപ്പിച്ച‘മഴവില്ല് മെഗ ചിത്രരചന മൽസരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായിപ്രാഥമിക റൗണ്ടിൽ പങ്കെടുത്ത 1000 ലധികം കുട്ടികളിൽ നിന്നും 50 വീതം കുട്ടികളെയാണ് ഓരോ കാറ്ററഗറിയിൽ നിന്നും തെരഞ്ഞെടുത്തിരുന്നത്. ഇവർക്കായി മഖ്ശയിലെ ഇബ്നുൽ ഹൈഥം സ്കൂളിൽ നടത്തിയ ഫൈനൽ മൽസരത്തിൽ മാറ്റുരച്ചവരിൽ നിന്നുമാണ് ജേതാക്കളെ കണ്ടെത്തിയത്. കിഡ്സ് വിഭാഗത്തിൽ ധ്രുവിക സദാശിവ്, ഹവ്വ ടി, ലാവണ്യ ഗുപ്ത എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ പ്രാച്ചി പ്രസാദ്, നജ നഹാൻ, അമിയ എന്നിവരും ജൂനിയർ വിഭാഗത്തിൽ ത്രിദേവ് കരുൺ, അൻജൻ റാജാറാം ശുഭ, അദീബ് കെ.ടി എന്നിവരും യഥാക്രം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ സിഞ്ചിലെ ഫ്രന്‍റ്സ് ഹാളിൽ ഇന്ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് ആദരിക്കുമെന്ന് മൽസര കമ്മിറ്റി കൺവീനർ എം. അബ്ബാസ് അറിയിച്ചു. ഹരീഷ് മേനോൻ, സന്തോഷ് പോരുവഴി, അജ്ഞന ശിവദാസ് എന്നിവർ വിധികർത്താക്കളായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!