മുഹറഖ്: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്റെ പ്രവാസി പോഷക ഘടകമായ ഐ.സി.സ് ബഹ്റൈൻ കമ്മിറ്റിയുടെ കീഴിൽ മുഹറഖ് കെ.എം.സി.സി ഹാളിൽ വെച്ച് ശംസുൽ ഉലമാ കീഴന ഓർ (ന:മ), താജുൽ ഉലമാ സ്വദഖത്തുല്ല മൗലവി (ന:മ), പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ (ന:മ), പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ(ന:മ) എന്നിവരുടെ പേരിലുള്ള ആണ്ട് അനുസ്മരണം നടന്നു.
മുഹ്സിൻ വഹബി തലായി, മുഹമ്മദ് മുസ്‌ലിയാർ ചേലക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ യു അബ്ദുല്ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജമാൽ മുസ്ലിയാർ എളയടം അധ്യക്ഷത വഹിച്ചു.അഷ്റഫ് ഇരിവേറ്റി സ്വാഗത ഭാഷണം നടത്തി. കെ എം സി സി നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് സഹീർ എടച്ചേരി ആശംസ പ്രഭാഷണം നടത്തി. സിദ്ദിഖ് എൻ പി നാദാപുരം നന്ദി പറഞ്ഞു.
ഐ.സി.എസ് എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് തലായിക്കുള്ള ഉപഹാരം കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് റിയോ കരീം നൽകി. ആണ്ട് അനുസ്മരണ ദുആ മജ്‌ലിസിന് ജമാൽ മുസ്ലിയാർ എളയടം നേതൃത്വം നൽകി. യൂസഫ് പി ജിലാനിയുടെ നേതൃത്വത്തിൽ അന്നദാനവും നടത്തി.