മനാമ: പ്രശസ്ത ഇന്ത്യന്‍ ചലചിത്ര പിന്നണി ഗായിക ലതാമങ്കേഷ്കറിന്‍റേയും പ്രശസ്ത മലയാള സിനിമാതാരം കെ.പി.എ.സി ലളിതയുടേയും നിര്യാണത്തില്‍ ലാല്‍കെയേഴ്സ് ബഹ്റൈന്‍ അനസ്മരണ യോഗം സംഘടിപ്പിച്ചു.
വിശ്വപ്രസിദ്ധ ഗായിക ലതാജിയുടെ വേര്‍പാട് വിശ്വ സംഗീത ലോകത്തിന് തന്നെ സംഭവിച്ച തീരാ നഷ്ടമാണെന്നും. കെ.പി.എ.സി ലളിതയുടെ വിയോഗം മലയാള സിനിമാലോകത്തിന് ഇനിയൊരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടമാണെന്നും അനുസ്മരണ പ്രഭാഷണത്തില്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ പറഞ്ഞു. സെക്രട്ടറി ഷൈജുകന്‍പ്രത്ത്,ജോയിന്‍റ് സെക്രട്ടറി അരുണ്‍.ജി.നെയ്യാര്‍ എന്നിവര്‍ സംസാരിച്ചു. മറ്റു ഭാരവാഹികളായ ഗോപേഷ് മേലോട് ,ദീപക് ,ജെയ്സണ്‍,നിധിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .