bahrainvartha-official-logo
Search
Close this search box.

അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി മലയാളി ബഹ്​റൈനിൽ അന്തരിച്ചു

New Project - 2022-02-27T165308.383

മനാമ: അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി മലയാളി ബഹ്​റൈനിൽ അന്തരിച്ചു. തിരുവനന്തപുരം പാറശ്ശാല പാലിയോട്​ സ്വദേശി ജസ്റ്റിൻ രാജ്​ (40) ആണ്​ മരിച്ചത്​.

അഞ്ച്​ വർഷം മുമ്പ്​ ബഹ്​റൈനിലെത്തിയ ജസ്റ്റിൻ ചെറിയ കൺസ്​ട്രക്​ഷൻ ജോലികൾ ചെയ്തുവരികയായിരുന്നു. കടുത്ത തലവേദനയും വിട്ടുമാറാത്ത പനിയും ബാധിച്ചാണ്​ ആശുപത്രിയിൽ ചികിത്സ തേടിയത്​. വിശദമായ പരിശോധനക്കൊടുവിൽ സൽമാനിയ ഹോസ്പിറ്റലിൽനിന്ന്​ ജസ്റ്റിന്​ ടി.ബിയാണന്ന്​ സ്‌ഥിരീകരിച്ചു. തുടർന്ന്​ ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക്‌ മാറ്റി. കൂടാതെ രക്തം തലയിൽ കട്ടപിടിച്ചത് മൂലം സർജറിയും ചെയ്യേണ്ടി വന്നു. അതിനുശേഷം വെന്‍റിലേറ്ററിൽ കഴിയുകയായിരുന്നു.

ഇദ്ദേഹത്തി​ന്റെ അവസ്ഥ അറിഞ്ഞ്​ ഹോപ്​ ​ബഹ്​റൈൻ പ്രവർത്തകരാണ്​ ചികിത്സക്കും മറ്റും വേണ്ട സഹായങ്ങൾ നൽകി വന്നിരുന്നത്​. ​കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിൽ ഇദ്ദേഹത്തിന്റെ വിഷയം അവതരിപ്പിച്ചിരുന്നു. ജസ്റ്റി​ന്റെ ഭാര്യ അജിത നാട്ടിൽനിന്ന്​ ഇന്ത്യൻ അംബാസഡറുടെ മുമ്പാകെ പ്രയാസങ്ങൾ അവതരിപ്പിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കാമെന്ന്​ അംബാസഡർ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ്​ ആകസ്മികമായി മരണം സംഭവിച്ചത്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാൻ നടപടി സ്വീകരിച്ചുവരുന്നു.
പത്താം തരാം വിദ്യാർത്ഥിനിയായ സ്​നേഹ, നാലാം ക്ലാസ് വിദ്യാർത്ഥിയായ സ്​നേഹിത്ത് എന്നിവർ മക്കളാണ്​.​

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!