മനാമ: ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 14 ഞായറാഴ്ച ഇന്ത്യൻ എംബസി അവധി പ്രഖ്യാപിച്ചു. ‘അംബേദ്കർ ജയന്തി’ ക്ക് ഇന്ത്യയുടെ ഭരണഘടനാ നിർമാണത്തിലും സാമൂഹിക നീതിയിലൂന്നിയ ചിന്തകളിലൂടെയും നിസ്തുലമായ പങ്ക് വഹിച്ചതിന്റെ ആദരസൂചകമായാണ് അവധി.
1891 ഏപ്രിൽ 14 മധ്യപ്രദേശിലെ മൌവിലാണ് ഭരണഘടനാ ശില്‍പി എന്നറിയപ്പെടുന്ന ഡോ.ബി.ആർ അംബേദ്കർ ജനിച്ചത്. സാമൂഹ്യപരിഷ്കർത്താവായ അദ്ദേഹം സാമൂഹിക വിവേചനം, തൊട്ടുകൂട്ടായ്മ എന്നിവക്കെതിരെ രംഗത്തെത്തുകയും സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഇന്ത്യയുടെ ആദ്യ നിയമ നീതി ന്യയ വകുപ്പ് മന്ത്രി, ഇന്ത്യൻ ഭരണഘടനയുടെ വാസ്തുകാരൻ, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാപക പിതാവായും അറിയപ്പെട്ടു.