ബഹ്റൈനിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

flashsgl

മനാമ: രാജ്യത്ത് രാവിലെ മുതൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ അനുഭവപ്പെട്ടു. അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലാണ്. പല റോഡുകളിലും വെള്ളം കയറിക്കിടക്കുന്നതിനാൽ കാൽനട യാത്രക്കാരും വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രണ്ട് മണിക്കൂറിലധികമായി മഴ തുടരുകയാണ്. വേനൽക്കാലത്തോട്ടുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.