കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ അംഗത്വ കാർഡ് വിതരണം ചെയ്തു

New Project - 2022-03-08T075227.415

മനാമ: ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളെ ഉൾപ്പെടുത്തി ചെറുകിട വ്യവസായ സംരഭങ്ങൾ ആരംഭിക്കുക, അംഗങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്ന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ 500 ൽ പരം അംഗങ്ങൾക്ക് ബഹ്‌റൈൻ ഇന്ത്യാ മണി എക്സ്ചേഞ്ച് കമ്പനിയുടെ(Biieco)സഹകരണത്തോടെ അംഗത്വ കാർഡ് വിതരണം ചെയ്തു.

അദ്‌ലിയ ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ച യോഗത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, ആക്ടിങ് പ്രസിഡന്റ് സത്യൻ കാവിൽ അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ ബീക്കോ ഓൺലൈൻ ബിസിനസ്‌ മാനേജർ നിതീഷ് എ വി, അസോസിയേഷൻ അംഗമായ അഷ്‌റഫിന് ആദ്യത്തെ അംഗത്വകാർഡ് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.

അംഗത്വ കാർഡുമായി ബീക്കോ എക്സ്ചേഞ്ചു വഴി പണം അയക്കുന്ന അംഗങ്ങൾക്ക് സ്പെഷ്യൽ റേറ്റ്യും, സർവീസ് ചാർജിൽ ഇളവും അനുവദിക്കുന്നതാണെന്ന്‌ ബീക്കോ എക്സ്ചേഞ്ചു അധികൃതർ അറിയിച്ചു. ബീക്കോ അധികൃതർക്ക് മെമെന്റോ നൽകി ആദരിക്കുകയും, ചീഫ് കോർഡിനേറ്റർ മനോജ്‌ മയ്യന്നൂർ ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. അസോസിയേഷൻ ട്രെഷറർ സലിം ചിങ്ങപുരം നന്ദി പ്രകാശിപ്പിക്കുകയും, ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, രാജീവ്‌ തുറയൂർ, ഷാനവാസ്‌, ശ്രീജിത്ത്‌, അസീസ് കൊടുവള്ളി, വിജയൻകരിമല, ബിനിൽ, ജ്യോജീഷ്, ബേബികുട്ടൻ, സുബീഷ്, രാജേഷ്, ബഷീർ ഉള്ള്യേരി, അഷ്‌റഫ്‌, റംഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. മൊഹമ്മദ്‌ റിസ്വാൻ, ബിനോയ്‌ ബോബൻ തുടങ്ങിയ എക്സ്ച്ചേൻജ് അധികൃതരും ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!