മനാമ: അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ എല്ലാ മിനിസ്ട്രിയിലെയും ഗവൺമെൻറിലേയും പ്രവാസികൾക്കുപകരം ബഹ്റൈനികളെ നിയമിക്കാൻ കഴിഞ്ഞ ദിവസം പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റ് സമ്മേളനത്തിൽ തീരുമാനം.
2019-2020 നാഷണൽ ബജറ്റിലെ സംയുക്ത സമ്മേളനത്തിൽ പാർലമെന്റ് ശൂറാ കൗൺസിൽ അംഗങ്ങളും സർക്കാർ പ്രതിനിധി സംഘത്തോട് പ്രവാസികളെ മാറ്റാൻ ആവശ്യപ്പെട്ടു. ഭരണപരമായ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനും, ബജറ്റിൽ ഫണ്ട് അനുവദിക്കുന്നതിനുമായി നിലവിലെ സർക്കാർ ജീവനക്കാരായ ബഹ്റൈനികളുടെയും പ്രവാസികളുടെയും കൃത്യമായ എണ്ണം ആവശ്യമുണ്ടെന്ന് പാർലമെന്റ് സാമ്പത്തിക കാര്യ സമിതി ചെയർമാൻ അലി ഇഷാഖി പറഞ്ഞു. എണ്ണ വകുപ്പ് മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ എണ്ണ ഉൽപാദനത്തെക്കുറിച്ച് സംസാരിച്ചു.