സലഫി സെന്റർ ബഹ്‌റൈൻ അഹ്‌ലൻ റമദാൻ പരിപാടികൾക്ക് വെള്ളിയാഴ്ച തുടക്കമാകും

മനാമ: റമദാനിന് മുന്നോടിയായി സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ വ്യത്യസ്ത ഏരിയകളിൽ അഹ്‌ലൻ റമദാൻ പരിപാടികൾ ആസൂത്രണം ചെയ്തു. ഏപ്രിൽ 19 വെള്ളിയാഴ്ച തുടങ്ങുന്ന പ്രഭാഷണ പരമ്പരയിൽ റമദാനിന്റെ പ്രാധാന്യം, ഇളവുകളും വിലക്കുകളും, കർമ ശാസ്ത്ര കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെഷനുകൾ ഉൾപെടുത്തിയിട്ടുണ്ടെന്ന് സെന്റർ കമ്മറ്റി അറിയിച്ചു.