വിദൂര ഭാവിയെ മുന്നിൽ കണ്ട് സർവ്വ മേഖലയെയും സ്പർശിക്കുന്ന വികസനോന്മുഖ ബഡ്ജറ്റ്: ബഹ്‌റൈൻ പ്രതിഭ

New Project - 2022-03-11T205706.651

മനാമ: സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യ വികസനവും മുന്‍ നിര്‍ത്തി ദീര്‍ഘ വീക്ഷണത്തോടെയുള്ള ബജറ്റ്‌ ആണ്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് കേരള നിയമസഭയിൽ അവതരിപ്പിച്ചത് എന്ന് ബഹ്‌റൈൻ പ്രതിഭ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലക്ക് 2546 കോടി, ട്രാൻസ് ജെന്റേഴ്സ് മഴവിൽ പദ്ധതിക്ക് 5 കോടി, ഇടമലക്കുടി സമഗ്ര വികസന പാക്കേജിംഗ് 15 കോടി, പ്രവാസി കാര്യത്തിന് 147.56 കോടി, കാരുണ്യ പദ്ധതിക്ക് 500 കോടി, ലൈഫ് മിഷൻ 1871.82 കോടി, ഭക്ഷ്യ സുരക്ഷ 2000 കോടി , ഇൻറർനാഷണൽ ഹോസ്റ്റൽ 1500 കോടി, കേരള ബാങ്ക് വഴി 4 ശതമാനം പലിശയോടെ പരമാവധി 5 ലക്ഷം രൂപ വരെ കാർഷിയ വായ്പ എന്നിങ്ങനെ ജീവിതത്തിന്റെ സർവ്വ മേഖലയെയും മുന്നിൽ കണ്ട് കൊണ്ട് പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ പതറാതെ മറികടക്കാനുള്ള ഇഛാശക്തിയാണ് ബജററില്‍ പ്രകടമാകുന്നത്.

ദീര്‍ഘവീക്ഷണവും യാഥാര്‍ത്ഥ്യ ബോധവും വികസനോന്മുഖ കാഴ്‌ചപ്പാടും ബജറ്റില്‍ തെളിഞ്ഞുകാണാം. കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സ്വാഗതാര്‍ഹമാണ്‌. പൊതുവിദ്യാഭ്യാസം, ആരോഗ്യം, അധികാര വികേന്ദ്രീകരണം എന്നിവയ്‌ക്ക്‌ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്‌. കേരളീയരുടെ ജീവിത നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്താനുള്ള ഉറച്ച നിലപാട് ഉയർത്തി പിടിക്കുന്ന പിണറായി സർക്കാറിന്റെ രണ്ടാം സമ്പൂർണ്ണ ബഡ്ജറ്റിനെ സർവ്വാത്മന സ്വാഗതം ചെയ്യുന്നതായി പ്രതിഭ ആക്ടിംഗ് ജനറൽ സെക്രട്ടറി പ്രജിൽ മണിയൂർ, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ സംയുക്ത പത്ര പ്രസ്താവനയിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!