ബഹ്‌റൈൻ ദാർ അൽ ഷിഫാ- ബി.ഡി.കെ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ ദാർ അൽ ഷിഫാ മെഡിക്കൽ സെന്ററും ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി.ഡി. കെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഓർത്തോ, ഇ എൻ ടി, ഗൈനോക്കോളജി, ജനറൽ വിഭാഗങ്ങളിൽ വിവിധ ഡോക്ടർമാർ പരിശോധനകൾ നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് വരുന്ന ഏഴു ദിവസങ്ങൾക്കുള്ളിൽ തുടർ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ഡയറക്ടർ കെ.ടി. മുഹമ്മദാലി ഉത്ഘാടനം നിർവഹിച്ചു. ജനറൽ മാനേജർ ഷമീർ പൊട്ടച്ചോല, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് റെജുൽ, ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ എന്നിവർ സംസാരിച്ചു.

ബി.ഡി. കെ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ,വൈസ്പ്രസിഡന്റ്‌ ജിബിൻ ജോയി, ട്രെഷറർ ഫിലിപ്പ് വർഗീസ്, ലേഡീസ് വിംഗ്‌ കൺവീനേർസ് സ്മിത സാബു, രേഷ്മ ഗിരീഷ് ജോയിന്റ് സെക്രട്ടറി രെമ്യ ഗിരീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു, അശ്വിൻ, രാജേഷ്, ഗിരീഷ് പിള്ള, അസിസ്, സുനിൽ, ശ്രീജ ശ്രീധരൻ, ആനിഏബ്രഹാം എന്നിവർ നേതൃത്വം നൽകി.