മനാമ: വ്യാജ പാസ്പോർട്ടും വിസയും ആയി യാത്ര ചെയ്ത രണ്ട് തുർക്കിഷ് പൗരന്മാരെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ഓഫീസർ പിടികൂടി. ഇറാനിൽ നിന്ന് BD 130 കൊടുത്താണ് ഇവർക്ക് വ്യാജ പാസ്പോർട്ടും വിസയും ലഭിച്ചത്. ഹൈക്കോടതിയിൽ ഹാജരായ പ്രതികൾ ഇവർക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തി. തുർക്കി വിടാൻ ഇവർ യഥാർത്ഥ പാസ്പോർട്ടും ബഹ്‌റൈനിൽ വ്യാജ പാസ്പോർട്ടുമാണ് ഉപയോഗിച്ചത്. പ്രതികളുടെ വ്യാജ പാസ്പോർട്ടുകൾ തെളിവിനായി അധികൃതർ പിടിച്ചെടുത്തു