മനാമ: കേരള കാത്തലിക് അസോസിയേഷൻ ബഹ്‌റൈൻ ടോജോ മാർഷൽ ആർട്സ് ആൻഡ് സിദ്ധ യോഗയുമായി സഹകരിച്ചുനടത്തുന്ന കരാട്ടേ ക്ലാസിലെ കുട്ടികളുടെ ബെൽറ്റ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും കെ.സി.എ അങ്കണത്തിൽ നടന്നു.
ബഹ്‌റൈൻ കരാട്ടേ ഫെഡറേഷൻ പ്രസിഡന്‍റ് ഫാരിസ് ഗാസി അൽ ഗൊസൈബി, കരാട്ടേ ഫെഡറേഷൻ നാഷനൽ കോച്ച് ക്യാപ്റ്റൻ മൊഹമ്മദ് ലാ അറാബി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ ബെൽറ്റ് സ്വീകരിച്ച കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
ബഹ്‌റൈൻ ടോജോ മാർഷൽ ആർട്സ് ആൻഡ് സിദ്ധ യോഗ ഡയറക്ടർ ഷാനി അനോജ് സ്വാഗതവും ടോജോ മാർഷൽ ആർട്സ് സ്കൂൾ ചെയർമാൻ അനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച അഭ്യാസപ്രകടനങ്ങൾ പരിപാടികൾക്ക് മിഴിവേകി.