bahrainvartha-official-logo
Search
Close this search box.

തെരുവിൽ കഴിയുന്ന ലക്ഷങ്ങൾക്ക് ഒരു നേരത്തെ ആഹാരം: ഫുഡ് ചലഞ്ചിൽ പങ്കാളികളായി തണൽ ബഹ്‌റൈൻ ചാപ്റ്റർ

New Project - 2022-03-16T111829.989

മനാമ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലെ തെരുവിൽ കഴിയുന്ന ലക്ഷങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകുക എന്ന സദുദ്ദേശത്തോടെ തണൽ നടപ്പാക്കുന്ന ബൃഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ ബഹ്‌റൈൻ പ്രവാസികളും പങ്കാളികളാകുന്നു.

ഈ വരുന്ന മാർച്ച് 20 മുതൽ 27 വരെ നാട്ടിലും വിദേശത്തുമായി നടക്കുന്ന ഈ ഒരു ക്യാമ്പയിൻ ഒരു വൻവിജയമാക്കാൻ മനുഷ്യസ്നേഹികളായ എല്ലാ വരും തണലിന്റെ കൂടെ നിൽക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ ഇതിനകം ആരംഭിച്ച പദ്ധതി ചെന്നൈ, ബംഗളൂരു, ഹൈദരബാദ് എന്നീ നഗരങ്ങളിൽ കൂടി തുടങ്ങാനാണ് തണൽ ഉദ്ദേശിക്കുന്നത്. വരും നാളുകളിൽ ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതിനാൽ ഏവരുടെയും അകമഴിഞ്ഞ സഹകരണം ഈ ഒരു പ്രവർത്തനത്തിന് ഉണ്ടാവണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

എന്നും തണലിന്റെ കൂടെ നിന്ന പ്രവാസികൾ ഈ ഒരു കാര്യത്തിനും ആ സഹായം തുടരുക തന്നെ ചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നും അഭ്യർത്ഥനയിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!