ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) ഭാരവാഹി തെരഞ്ഞെടുപ്പിൽ സമീർ നാസ് നേതൃത്വം നൽകിയ തൊജ്ജാർ-22 പാനലിന് ജയം. നിലവിലെ ചെയർമാൻ സമീർ നാസ് നേതൃത്വം നൽകുന്ന തൊജ്ജാർ-22 പാനൽ ഉൾപ്പെടെ രണ്ട് പാനലുകളാണ് പ്രധാനമായും മത്സര രംഗത്തുണ്ടായിരുന്നത്. ഏതാനും സ്വതന്ത്രരും മത്സരിക്കാനുണ്ടായിരുന്നു.
വാശിയേറിയ പ്രചാരണമാണ് ഇരുപാനലുകളും കഴിഞ്ഞദിവസങ്ങളിൽ നടത്തിയത്. മലയാളി ബിസിനസുകാരുടെ സംഘടനയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പിന്തുണയും തൊജ്ജാർ പാനലിനായിരുന്നു.
ശനിയാഴ്ച രാവിലെ എട്ടുമുതൽ രാത്രി 10 വരെ എക്സിബിഷൻ സെന്ററിലായിരുന്നു വോട്ടെടുപ്പ്. രാത്രി 2 മണിയോടെ നടത്തിയ ഫലപ്രഖ്യാപനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്.