bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ‘നോ​ർ​ക്ക-​ക്ഷേ​മ​നി​ധി’ അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ന് തുടക്കമായി

WhatsApp Image 2022-03-20 at 10.44.37 AM

മ​നാ​മ: ബ​ഹ്​​റൈ​ൻ പ്ര​തി​ഭ​യു​ടെ നോ​ർ​ക്ക-​ക്ഷേ​മ​നി​ധി അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഓ​ൺ​ലൈ​ൻ വ​ഴി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നോ​ർ​ക്ക വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന സേ​വ​ന​ങ്ങ​ളെ കു​റി​ച്ചും നോ​ർ​ക്ക​യി​ൽ അം​ഗ​മാ​കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സി.​വി. നാ​രാ​യ​ണ​ൻ നോ​ർ​ക്ക​യു​ടെ​യും പ്ര​വാ​സി ക്ഷേ​മ​നി​ധി​യു​ടെ​യും ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗ​വും പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ പ്ര​വാ​സ മേ​ഖ​ല​യി​ൽ നോ​ർ​ക്ക ന​ട​ത്തി​വ​രു​ന്ന ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളെ​പ്പ​റ്റി​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ച് സം​സാ​രി​ച്ചു. പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​ഹ​റ​ഖ് മേ​ഖ​ല പ്ര​സി​ഡ​ന്‍റു​മാ​യ കെ.​പി. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ർ​ക്ക-​ക്ഷേ​മ​നി​ധി ക​ൺ​വീ​ന​ർ പ്ര​ദീ​പ​ൻ സ്വാ​ഗ​ത​വും ജോ. ​ക​ൺ​വീ​ന​ർ ലി​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ സാ​ങ്കേ​തി​ക നി​ർ​വ​ഹ​ണം ബേ​സി​ലി​​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!