സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്കെതിരെ ബഹ്റൈന് ജയം

മനാമ: ഇന്ത്യ- ബഹ്റൈൻ സൗഹ്യദ ഫുട്ബോൾ മൽസരത്തിൽ ബഹ്‌റൈന് വിജയം. ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്കാണ് ബഹ്‌റൈൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ 1-0 ന് മുന്നിട്ടു നിന്ന ബഹ്റൈനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ മറുപടി ഗോളോടെ ഇന്ത്യ പ്രതിരോധം തീർത്തെങ്കിലും 88ആം മിനുട്ടിൽ നേടിയ രണ്ടാം ഗോളിലൂടെ ബഹ്റൈൻ വിജയം സ്വന്തമാക്കുകയായിരുന്നു.

മുഹറഖ് സ്പോർട്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാനും ആരവം തീർക്കാനും നിരവധി പ്രവാസികളും എത്തിച്ചേർന്നിരുന്നു.